വയനാട്ടിലേയ്‌ക്കുള്ള യാത്രാമധ്യേ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: വയനാട്ടിലേയ്‌ക്കുള്ള യാത്രാ മധ്യേ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരി പുല്ലൂരിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മഞ്ചേരി-അരീക്കോട് റോഡിൽ പുല്ലൂർ പള്ളിയുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന രണ്ട് മോട്ടോർസൈക്കിളിലും പോസ്റ്റിലുമിടിച്ചു. മന്ത്രിയുടെ തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രികരായ കാവനൂർ സ്വദേശി ഇബ്രാഹീം, പത്മജ എന്നിവർക്കും പരിക്കേറ്റു. ഇവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.