മട്ടന്നൂർ നെല്ലൂന്നിയിൽ വാഹനപകടം : പിതാവും മകനും മരിച്ചു

മട്ടന്നൂർ നെല്ലൂന്നിയിൽ വാഹനപകടം : പിതാവും മകനും മരിച്ചു




മട്ടന്നൂർ : നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരണപെട്ടത്.നവാസിൻ്റെ ഭാര്യ: ഹസീറ, മക്കളായ റിസാൻ ,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പഴശിയിൽ ഉള്ള വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് രാത്രി 12 മണിയോടെയാണ് നെല്ലുന്നിയിൽ വച്ച് അപകടം സംഭവിച്ചത്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്