വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ​ഗതാ​ഗത നിയന്ത്രണം

വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ​ഗതാ​ഗത നിയന്ത്രണം


കൽപറ്റ: സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. വയനാട് പൊൻകുഴി ഭാ​ഗത്ത് വനപാതയിൽ കുടുങ്ങി യാത്രക്കാർ.മഴ ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ ഇവർക്ക് യാത്ര തുടരാൻ സാധിക്കുന്നില്ല. കർണാടകയിൽ നിന്ന് എത്തിയ യാത്രക്കാരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. നൂറിലേറെ യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. വനമേഖലയിൽ മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമാകുന്നുണ്ട്.

മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന്  NH 766 ലെ ദേശീയ പാതയിൽ മുത്തങ്ങയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുവഴി കടന്നു പോകാൻ കഴിയില്ല