ചൂരൽമലയിലേക്ക് ബെയ്‍ലി പാലവുമായി സൈന്യം

ചൂരൽമലയിലേക്ക് ബെയ്‍ലി പാലവുമായി സൈന്യം


ഇരിട്ടി : ചൂരൽമലയിൽ ബെയ്ലി പാലം നിർമിക്കാനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യത്തിന്റെ രണ്ടാമത്തെ സംഘം വയനാട്ടിലേക്ക്. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഉപകരണങ്ങൾ 17 ട്രക്കുകളിലായാണ് വയനാട്ടിലേക്ക് കൊണ്ടുപോകുന്നത്.

പാലത്തിന്റെ നിർമാണം ചൂരൽമലയിൽ പുരോ​ഗമിക്കുന്നുണ്ട്. ഇതി പൂർത്തിയായാൽ മാത്രമേ മുണ്ടക്കൈയിലേക്ക് ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും യന്ത്രസാമ​ഗ്രികളും എത്തിക്കാൻ കഴിയുകയുള്ളൂ. ദുരന്തമുഖത്ത് മഴ തുടരുന്നത് നിർമാണ പ്രവർത്തനങ്ങളുടെ വേ​ഗതയെ ബാധിച്ചിട്ടുണ്ട്