കൊടുമണ്‍: കുടുംബകലഹം മൂത്തപ്പോള്‍ ഗൃഹനാഥന്‍ കിണറ്റില്‍ കല്ലെടുത്തിട്ട് അടുത്തവീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങി. വീട്ടുകാര്‍ അറിയിച്ചെത്തിയ ഫയര്‍ഫോഴ്‌സ് കിണറ്റില്‍ മൂന്നുമണിക്കൂര്‍ തപ്പി വലഞ്ഞു സ്ഥലം വിട്ടു. കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസാണ് (41) അടൂര്‍ ഫയര്‍ഫോഴ്‌സിനെയും പ്രദേശവാസികളെയും 21നു രാത്രി മൂന്നു മണിക്കൂറോളം വട്ടം ചുറ്റിച്ചത്.
ജോസ് കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെത്തുടര്‍ന്നാണ് രാത്രി അടൂരില്‍നിന്ന് അഗ്‌നി രക്ഷാ സേന എത്തിയത്. 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പാതാള കരണ്ടി ഉപയോഗിച്ചു പരിശോധന നടത്തി. ഒന്നും തടയാതെ വന്നപ്പോള്‍ നാട്ടുകാരായ രണ്ടു പേരോടൊപ്പം കിണറ്റില്‍ ഇറങ്ങി മുങ്ങിപ്പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായില്ല. മൂന്നു മണിക്കൂറോളം തെരച്ചില്‍ നടത്തി തിരികെ പോയി.
ഒടുവില്‍ ആള്‍താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെ രാവിലെ കണ്ടെത്തുകയായിരുന്നു. രാത്രി 11 നു വീട്ടില്‍നിന്നും ജോസ് പുറത്തിറങ്ങി. തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. രാത്രി 10 നു വീട്ടില്‍ വഴക്കു നടന്നിരുന്നു. തുടര്‍ന്നാണ് ജോസിനെ കാണാതായത്.
ഇന്നലെ രാവിലെ വീട്ടുകാര്‍ സമീപത്ത് വീണ്ടും തെരഞ്ഞപ്പോള്‍ തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെയാണ് കാണുന്നത്. രാത്രി വീടിന് പുറത്തിറങ്ങിയപ്പോള്‍ കിണറ്റില്‍ ചാടിയെന്ന് ധരിപ്പിക്കാന്‍ വലിയ കല്ല് ഇട്ട ശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അടൂര്‍ സ്‌റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷിബു , ശ്രീജിത്ത്, സുജിത്ത്,ദീപേഷ്, റെജി,വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.