ഇരിട്ടി പോലീസ് സ്റ്റേഷനു സമീപം സിമന്റ് ലോറി റോഡിൽ താണു
ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിലെ റോഡിലാണ് സിമന്റ് കയറ്റിവന്ന ചരക്ക് ലോറി താഴ്ന്നത്. ബെല്ലാരിയിൽ നിന്നും ഇരിട്ടി മാടത്തിയിലേക്ക് സിമന്റും കയറ്റി വന്നതായിരുന്നു ലോറി. പോലീസ് സ്റ്റേഷന് മുന്നിലെ റോഡരികിലേക്ക് ലോറി ഒതുക്കി നിർത്തുന്നതിനിടെ ടയറുകൾ താഴ്ന്ന് പോവുകയായിരുന്നു. നേരത്തെ ഇതുവഴി കുടി വെള്ള പതിപ്പിടാനായി കുഴിയെടുത്തിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായിഇവിടം ഇൻറർലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇവിടെയാണ് ലോറി താഴ്ന്ന് പോയത്.