കര്‍ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍ എത്തി.
അര്‍ജുനെ ഉച്ചയോടെ കണ്ടെത്തുമെന്ന് പ്രതീക്ഷയെന്ന് കേരളാ എംവിഡി ഉദ്യോഗസ്ഥന് ചന്ദ്രകുമാർ. ജിപിഎസ് ലൊക്കേഷൻ കണ്ടെത്തി. അത്രയ്ക്കും മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ആറ് മീറ്റര്‍ ഉയരത്തില്‍ ലോറിക്ക് മുകളില്‍ മാത്രം മണ്ണുണ്ട്. ഇതുവരെ 200 മീറ്റര്‍ ഭാഗത്തെ മണ്ണ് നീക്കം ചെയ്തെന്നാണ് നിഗമനമെന്ന് അദ്ദേഹം പറഞ്ഞു.
നേവി, എന്‍ഡിആര്‍എഫ് , എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കേരളത്തില്‍നിന്ന് കൂടുതല്‍ ദുരന്തനിവാരണ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും.