കണ്ണൂർ ചെങ്ങളായിയിൽ മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; നിധിയാണോ? പരിശോധിച്ച് പുരാവസ്തു വകുപ്പ്


കണ്ണൂർ  ചെങ്ങളായിയിൽ മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; നിധിയാണോ? പരിശോധിച്ച് പുരാവസ്തു വകുപ്പ്


ശ്രീകണ്ടാപുരം: കണ്ണൂർ ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്.

17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് ഈ കുടത്തിനുള്ളിലുണ്ടായിരുന്നത്.  മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയത്. ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.