മുദ്ര വായ്പ ഇരട്ടിയാക്കി; എംഎസ്എംഇയുടെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മല സീതാരാമൻ
പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്.
പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് ( പിഎംഎംവൈ) കീഴിലുള്ള ഒരു പദ്ധതിയാണ് മൈക്രോ യൂണിറ്റ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ( മുദ്ര). 2015-ൽ ആരംഭിച്ച ഈ സ്കീം പ്രകാരം ഇതുവരെ 10,00,000 രൂപ വരെയുള്ള ബിസിനസ് ലോണുകൾ ലഭ്യമാക്കുന്നു . മറ്റ് ബിസിനസ് ലോണുകളിൽ നിന്ന് വ്യത്യസ്തമായി, മുദ്ര ലോണുകൾ ലഭിക്കുന്നതിന് ഈട് പണയം വെക്കേണ്ടതില്ല.