അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം അടിയന്തിരമായി മുറിച്ച് നീക്കാൻ ഉത്തരവിട്ട് സബ് കലക്ടർ
ഇരിട്ടി: മുഴക്കുന്ന് വില്ലേജ് പരിധിയിൽ ഇരിട്ടി - പേരാവൂർ റോഡിൽ വിളക്കോട് കുറുക്കൻ മുക്കിൽ അപകട ഭീഷണി ഉയർത്തി റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരം അടിയന്തിരമായി മുറിച്ചു നീക്കാൻ തലശ്ശേരി സബ് കളക്ടർ ഉത്തരവിട്ടു. അത്യധികം അപകട ഭീഷണി ഉയർത്തുന്നതിനാലും, പ്രസ്തുത മരം വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപായം സംഭവിക്കാൻ സാധ്യത ഉള്ളതിനാലും, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രസ്തുത മരം അടിയന്തിരമായി മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് അസിസിറ്റൻ്റ് എഞ്ചിനീയർ (റോഡ്സ്) ഇരിട്ടിക്ക് തലശ്ശേരി സബ് കലക്ടർ ഉത്തരവ് നൽകിയത്. പാതയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരം ജനങ്ങൾക്ക് ഭീഷണി ഉള്ളതിനാൽ മുറിച്ച് നിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.സണ്ണി ജോസഫ് എം എൽ എ ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു.