ഡൽഹി ഐഎൻഎ മാർക്കെറ്റിൽ തീപിടിത്തം; ആറ് പേർക്ക് പരിക്ക്

ഡൽഹി ഐഎൻഎ മാർക്കെറ്റിൽ തീപിടിത്തം; ആറ് പേർക്ക് പരിക്ക്


ന്യൂഡൽഹി > ഡൽഹിയിലെ ഐഎൻഎ മാർക്കറ്റിൽ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ പരിക്ക് ​ഗുരുതരമാണ്.

ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെ ഐഎൻഎ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. എട്ട് അ​ഗ്നിരക്ഷാ യൂണിറ്റുകൾ രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.

അപകടത്തിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലും നാശനഷ്ടമുണ്ടായി. സമീപത്തെ അടുത്തുള്ള ചൈനീസ് ഹോട്ടലിൽ നിന്നാണ് ഇവിടേയ്ക്ക് തീ പടർന്നത്.