മഴപെയ്താൽ പെയ്താൽ വെള്ളക്കെട്ട് വള്ളിത്തോട് കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് പോകാൻ തോണിയിറക്കേണ്ട അവസ്ഥ

മഴപെയ്താൽ  പെയ്താൽ വെള്ളക്കെട്ട് 
 വള്ളിത്തോട് കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് പോകാൻ  തോണിയിറക്കേണ്ട അവസ്ഥ 




ഇരിട്ടി: മഴയൊന്നു പെയ്താൽ ഓഫീസിലെത്താൻ തോണിയിറക്കേണ്ടിവരുന്ന അവസ്ഥയിലാണ്  വള്ളിത്തോട് കെ എസ് ഇ ബി സെക്ഷൻ ഓഫീസ്. വള്ളിത്തോട്  സലാസ് പുരം റോഡിൽ  പുതുതായി നിർമ്മിച്ച കെട്ടിടത്തിലാണ് വള്ളിത്തോട് കെഎസ്ഇബി സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം നടന്നു വരുന്നത്. ഒറ്റ മഴപെയ്താൽ റോഡ് തിയോടായി മാറുകയാണ്. കെഎസ്ടിപി റോഡിലെ ഓവുചാലിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം കെഎസ്ഇബി ഓഫീസ്  റോഡിലേക്ക് ഒഴുകി റോഡിൽ  കെട്ടിക്കിടക്കുകയാണ്. 4 വീട്ടുകാർ കൂടി ഉപയോഗിക്കുന്ന റോഡ് കൂടിയാണ് ഇത്.  പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിനോട് അധികൃതർ അവഗണന കാണിക്കുകയെന്നാണ് താമസക്കാർ പറയുന്നത്. റോഡ് ഉയർത്തി വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.