പ​രീ​ക്ഷാ ഹാ​ളി​ലെ കൂ​ട്ട​ കോ​പ്പി​യ​ടി; കാമ​റ​യി​ൽ പ​തി​ഞ്ഞ​ത് ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പ​രീ​ക്ഷാ ഹാ​ളി​ലെ കൂ​ട്ട​ കോ​പ്പി​യ​ടി; കാമ​റ​യി​ൽ പ​തി​ഞ്ഞ​ത് ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ


രാ​ജ​സ്ഥാ​ൻ സ്‌​റ്റേ​റ്റ് ഓ​പ്പ​ൺ സ്‌​കൂ​ൾ പ​രീ​ക്ഷ​യ്ക്കി​ടെ ന​ട​ന്ന കൂ​ട്ട കോ​പ്പി​യ​ടി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

ദെ​ചു​വി​ലെ കോ​ലു ഗ്രാ​മ​ത്തി​ലെ ഒ​രു സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. രാ​ജ​സ്ഥാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നു​ള്ള സം​ഘം 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ന​ട​ന്ന ത​ട്ടി​പ്പ് ക​ണ്ടെ​ത്തി.

അ​ധ്യാ​പ​ക​രു​ടെ ഒ​ത്താ​ശ​യോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്യ​മാ​യി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​രു വീ​ഡി​യോ​യി​ൽ അ​ധ്യാ​പ​ക​ൻ ബോ​ർ​ഡി​ൽ ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​തു​ന്ന​തും കാ​ണി​ക്കു​ന്നു​ണ്ട്.

സ്‌​കൂ​ളി​ലെ​ത്തി​യ പ​രി​ശോ​ധ​നാ സം​ഘം ഉ​ത്ത​ര​ങ്ങ​ൾ ബ്ലാ​ക്ക് ബോ​ർ​ഡി​ൽ എ​ഴു​തി വി​ദ്യാ​ർ​ത്ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന അ​ധ്യാ​പ​ക​രെ കൈ​യോ​ടെ പി​ടി​ച്ചു.

സം​ഘം ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളി​ൽ രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല, ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശ​മു​ള്ള പ​ണ​വു​മു​ണ്ട്. ചി​ല വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് 2,100 രൂ​പ ക​ണ്ടെ​ത്തി. മ​റ്റു​ള്ള​വ​ർ സ​ഹാ​യ​ത്തി​നാ​യി അ​ധ്യാ​പ​ക​ർ​ക്ക് 2,000 രൂ​പ ന​ൽ​കി​യ​താ​യി സ​മ്മ​തി​ച്ചു.