വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് കൈത്താങ്ങായി ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ
ഉളിയിൽ: മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ, സാനിറ്ററി വസ്തുക്കൾ എന്നിവ പ്രിൻസിപ്പൽ മുഹമ്മദ് ഷെബീറിന്റെ നേതൃത്വത്തിൽ ഇരിട്ടി അസിസ്റ്റൻറ് തഹസിൽദാർ മനോജ് ന് കൈമാറി.
വൈസ് പ്രിൻസിപ്പൽ സാജിത ടീച്ചർ,റോജ ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികരിച്ച് നബ്ഹാൻ, അധ്യാപകരായ ഫാസിൽ, നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതബാധിതർക്കുള്ള വിഭവങ്ങൾ കൈമാറിയത്.
ഇരിട്ടി താലൂക്ക് ഓഫീസ് സന്ദർശിച്ചാണ് അധ്യാപകരും,വിദ്യാർത്ഥികളുംവിഭവങ്ങൾ കൈമാറിയത്.