കൂട്ടുപുഴ - വള്ളിത്തോട് റോഡ് താൽക്കാലികമായി അടച്ചു
ഇരിട്ടി - കൂട്ടുപുഴ റൂട്ടിൽ വളവ്‌പാറയിൽ മണ്ണ് ഇടിഞ്ഞ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കൂട്ടുപുഴ- വള്ളിത്തോട് റോഡ് താൽക്കാലികമായി അടച്ചു.
റവന്യൂ വകുപ്പും, ഫയർഫോഴ്‌സും, പോലീസും സ്ഥലത്തെത്തി. ഈ റൂട്ടിലൂടെ പോകുന്ന വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു.
ഇരിട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആനപ്പന്തിക്കവലയിൽ നിന്ന് മൂന്നാം കുറ്റി, ചരൾ, കച്ചേരിക്കടവ് പാലം വഴി പോകേണ്ടതാണ്..