അർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലെന്ന് ഉത്തരകന്നട എസ്പി; തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്ന് എംഎൽഎ

അർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലെന്ന് ഉത്തരകന്നട എസ്പി; തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്ന് എംഎൽഎ

ബെം​ഗളൂരു: ​ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് ​ഗം​ഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. അർജുന്റെ ട്രക്ക് നദിയിൽ തന്നെയുണ്ടെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ തടസ്സപ്പെടുത്തരുതെന്നും എംഎഎൽ അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങൾ കൈമാറാമെന്നും എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്