ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനം ശക്തിപ്പെടുത്തണം: റസാഖ് പാലേരി
പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി നടക്കുന്ന കേരളത്തിൽ ജനങ്ങൾക്ക് പഞ്ചായത്ത് തലങ്ങളിൽ രക്ഷാപ്രവർത്തന മേഖലയിൽ വിദഗ്ധ പരിശീലനം നൽകി സർക്കാർ സംവിധാനം ശക്തിപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. തിരൂർ ടി ഐ സി യിൽ സംഘടിപ്പിച്ച ടീം വെൽഫെയർ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തഘട്ടത്തിൽ വിദഗ്ധ സംഘങ്ങളുടെ ലഭ്യതയുടെ പരിമിതി നമ്മൾ അനുഭവിക്കുന്നുണ്ട്. സേവനം ഒരു സംസ്കാരമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ജനങ്ങളുടെ സന്നദ്ധതയെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ അത് നമ്മുടെ നാടിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലനം ക്യാമ്പിലൂടെ നൽകും