കോട്ടയം ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത്; ഇനി വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ്, അപ്പോയ്മെന്‍റ്

കോട്ടയം ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത്; ഇനി വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ്, അപ്പോയ്മെന്‍റ്


കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഇ-​ഹെ​ൽ​ത്ത് പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്കു തുടക്കമായി. ഇനി വീ​ട്ടി​ലി​രു​ന്ന് ഒ​പി ടി​ക്ക​റ്റ് ഓ​ൺ​ലൈ​നാ​യി എ​ടു​ക്കാ​നും ആ​ശു​പ​ത്രി അ​പ്പോ​യ്‌​മെ​ന്‍റ് എ​ടു​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. രാ​വി​ലെ 10.30ന് ​ഒ​പി കൗ​ണ്ട​റി​ന് സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ പദ്ധതി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹിച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 54.30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​വ്യാ​സ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ഡോ. ​എം. മ​നു, ജോ​സ് പു​ത്ത​ൻ​കാ​ല, പി.​എ​സ്. പു​ഷ്പ​മ​ണി, ജെ​സ്സി ഷാ​ജ​ൻ, പി.​എം. മാ​ത്യു, മ​ഞ്ജു സു​ജി​ത്ത്, സി​ൻ​സി പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഫ​ല​പ്ര​ദ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​നും വി​വ​ര​ങ്ങ​ളു​ടെ കേ​ന്ദ്രീ​കൃ​ത ഡാ​റ്റാ ബേ​സ് സൃ​ഷ്ടി​ക്കാ​നു​മാ​യി ഐ​ടി മേ​ഖ​ല​യു​ടെ പ​ര​മാ​വ​ധി സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത​താ​ണ് ഇ-​ഹെ​ൽ​ത്ത് പ​ദ്ധ​തി.

ഇ-​ഹെ​ൽ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി നെ​റ്റ് വ​ർ​ക്കി​ങ്, യു​പി​എ​സ് വാ​ങ്ങ​ൽ, കേ​ബി​ളി​ങ് ജോ​ലി​ക​ൾ എ​ന്നി​വ​യ്ക്കാ​യാ​ണ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 54.30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.