ഇന്നലെ രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ കേളകം മേഖലയിൽ വ്യാപക നാശനഷ്ടം

ഇന്നലെ രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ കേളകം മേഖലയിൽ വ്യാപക നാശനഷ്ടം






കൊട്ടിയൂർ:ഇന്നലെ രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ കൊട്ടിയൂർ,കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ട‌ം ഉണ്ടായി.

കേളകം ഇല്ലിമുക്കിൽ കല്ലുമേൽ ഭാസ്‌കരൻ്റെ വീടിന് മുകളിലേക്കും , അടക്കാത്തോട് മോസ്കോയിൽ വരക്കുകലായിൽ ജോണിയുടെ വീടിന് മുകളിലുംമരം ഒടിഞ്ഞുവീണു. മേഖലയിൽ പൂവത്തിൻ ചോല, വെള്ളൂന്നി, ഇല്ലിമുക്ക് തുടങ്ങിയ മേഖലകളിലും, കൊട്ടിയൂർ പഞ്ചായത്തിൽ പാമ്പറപ്പാൻ,നെല്ലിയോട്, പന്നിയമല, പാലുകാച്ചിമല,അമ്പലമുക്ക് തുടങ്ങിയ മേഖലകളിലും.കണിച്ചാർ പഞ്ചായത്തിൻറെ മലയാം പടി മേഖലയിലും ആണ് വ്യാപകമായ നാശം നഷ്ട‌ം ഉണ്ടായിരിക്കുന്നത്.

പലയിടത്തും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണ ഗതാഗതം തടസ്സപ്പെട്ടു . നിരവധി വൈദ്യുതി തൂണുകൾ പൊട്ടി വീണതിനാൽ വൈദ്യുതി ബന്ധവും തകരാറിലാണ്