പത്തിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി; മലയാളിയായ കെ കൈലാസനാഥന്‍ പുതുച്ചേരി ഗവര്‍ണര്‍
ന്യൂഡല്‍ഹി ; പുതിയ ഗവര്‍ണര്‍മാരെ 10 ഇടങ്ങളില്‍ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ശനിയാഴ്ച്ച രാത്രിയാണ് രാഷ്ട്രപതിഭവന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുച്ചേരി ഗവര്‍ണറായി മലയാളിയായ കെ കൈലാസനാഥനെ നിയമിച്ചു. വടകര സ്വദേശിയാണ് കൈലാസനാഥന്‍. അസം ഗവര്‍ണറായി ലക്ഷമണ്‍ പ്രസാദ് ആചാര്യയെ നിയമിച്ചു.മണിപ്പൂരിന്റെ അധിക ചുമതലയും നല്‍കി.
ജിഷ്ണു ദേവ് വര്‍മ്മ തെലങ്കാന ഗവര്‍ണറായും ഓംപ്രകാശ് മത്തൂര്‍ സിക്കിം ഗവര്‍ണറായും സന്തോഷ് കുമാര്‍ ഗാങ്വാര്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായും നിയമിതരായി. രമണ്‍ ദേഖയാണ് ഛത്തീസ്ഗഡ് ഗവര്‍ണര്‍. സി എച്ച് വിജയ ശങ്കറെ മേഘാലയ ഗവര്‍ണറായി നിയമിച്ചു. സി പി രാധാകൃഷ്ണന്‍ മഹാരാഷ്ട്ര ഗവര്‍ണറും ഗുലാബ് ചന്ദ് കതാരിയ ചണ്ഡീഗഡ് ഗവര്‍ണറാകും.