മാനന്തവാടി - മട്ടന്നൂർ വിമാനത്താവള റോഡിനായുള്ള സാധ്യത തെളിയുന്നു, സാമൂഹ്യാഘാത പഠനം നടത്തും റോഡിനായുള്ള സാധ്യത തെളിയുന്നു, സാമൂഹ്യാഘാത പഠനം നടത്തും
ഇരിട്ടി : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട് ജില്ലയിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള പുതിയ റോഡെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു.
മാനന്തവാടി-കണ്ണൂർ വിമാനത്താവളം പുതിയ റോഡ് പദ്ധതിയുടെ 4(1) നോട്ടിഫിക്കേഷൻ കളക്ടർക്ക് സമർപ്പിച്ചതായി കിഫ്ബിഉദ്യോഗസ്ഥർ മട്ടന്നൂർ എംഎൽഎ കെകെ. ശൈലജ വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ അറിയിച്ചു.
കഴിഞ്ഞദിവസം നിയമസഭയിൽ മട്ടന്നൂർ എംഎൽഎ കെകെ ശൈലജ ടീച്ചറുടെ ചോദ്യത്തിന് പൊതുമരാമത്ത് മന്ത്രി റിയാസ് മട്ടന്നൂർ മാനന്തവാടി റോഡിൻ്റെ പ്രവൃത്തിയെ കുറിച്ചു മറുപടി പറഞ്ഞിരുന്നു. ഗസറ്റ് വിജ്ഞാപനം വരുന്നതോടെ സാമൂഹിക ആഘാത പഠനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമ്ബായത്തോട് തുടങ്ങി വിമാനത്താവളം വരെ 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരിപ്പാത പണിയുന്നതിനുള്ള അലൈൻമെന്റ് പൂർത്തിയായ സാഹചര്യത്തിലാണ് 4 (1) നോട്ടിഫിക്കേഷൻ ആയി കളക്ടർക്ക് സമർപ്പിച്ചതെന്ന് കിഫ്ബിഅസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി സരിത്ത് യോഗത്തെ അറിയിച്ചു ആറുമാസം കൊണ്ട് സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണം.
പിന്നീട് ഓരോ വീടിൻ്റെയും സ്ഥലങ്ങളുടെയും ഏറ്റെടുക്കുവാനുള്ള സർവ്വ റവന്യു വിഭാഗം നടത്തുന്നതിനായി 11(1) നോട്ടിഫിക്കേഷൻ നടത്തണം ആറുമാസത്തിനകം പൂർത്തീകരിച്ച് വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 19(1)നോട്ടിഫിക്കേഷൻ നടത്തും തുടർന്ന് ടെൻഡർ ഘട്ടത്തിലേക്ക് കടക്കാനാവും ഗകഎആ ഫണ്ടിൽ നിന്നും 2000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ 974 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കൽ പ്രതീക്ഷിക്കുന്നത്.
അമ്പായത്തോട് മുതൽ ബോയ്‌സ് ടൗൺ വരെ 5.76 കിലോമീറ്റർ ദൂരം 39 കോടി രൂപയ്ക്ക് നവീകരിക്കുന്ന പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതാണ് 12 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുന്നതിനും സ്ഥലം സൗജന്യമായി ലഭിച്ചു ബോയ്‌സ് ടൗൺ റോഡിൽ പാറകളും മറ്റും ഇടിഞ്ഞ് വീണ പശ്ചാത്തലത്തിൽ അപകട സാധ്യതയുള്ള കല്ലുകൾ പൊട്ടിച്ചു നീക്കുന്നതിന് വനംവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
കണ്ണൂർ വിമാനതാവളത്തിലേക്ക് വയനാട്ടിൽ നിന്നും വരേണ്ടവർ ഇപ്പോൾ നെടും പൊയിൽ വഴി വളഞ്ഞു ചുറ്റി വരേണ്ട അവസ്ഥയാണ്. മട്ടന്നൂർ - മാനന്തവാടി റോഡു വന്നാൽ യാത്രക്കാർക്ക് പോക്കുവരവ് എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ മലഞ്ചരക്കും സുഗന്ധ വ്യഞ്ജനവും ഏറെ ഉൽപ്പാദിക്കപ്പെടുന്ന വയനാട് ജില്ലയിൽ നിന്നും വിദേശങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കാനും ഈ റോഡ് സഹായകരമാവുമെന്ന പ്രതീക്ഷ കർഷകർക്കുമുണ്ട്.