മട്ടന്നൂർ -ഇരിക്കൂർ റോഡ് തിങ്കളാഴ്ച തുറക്കും
മട്ടന്നൂർ: കലുങ്ക് നിർമിക്കുന്നതിനായി അടച്ചിട്ട മട്ടന്നൂർ -ഇരിക്കൂർ റോഡ് തിങ്കളാഴ്ച രാവിലെ തുറക്കും. രണ്ടാഴ്ച്ചയോളമായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് പരിഹരിക്കുന്നതിനാണ് ഇരിക്കൂർ റോഡ് ജംഗ്ഷനിൽ കലുങ്ക് നിർമിച്ചത്. നിർമാണം പ്രവൃത്തിക്കായി ഈ മാസം അഞ്ചു മുതലാണ് റോഡ് അടച്ചിട്ടത്. 50 വർഷം മുമ്പ് നിർമിച്ച കലുങ്കിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനെ തുടർന്ന് മഴവെള്ള റോഡിലൂടെ ഒഴുകുന്ന സ്ഥിതിയായിരുന്നു. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായ സാഹചര്യത്തിൽ പൊതുമരാമത്ത്, കെആർഎഫ്ബി അധികൃതരുമായി ചർച്ച നടത്തി പുതിയ കലുങ്ക് നിർമിക്കുകയായിരുന്നു. ഇരിക്കൂർ ഭാഗത്തേക്കുള്ളതും തിരിച്ചുമുള്ള വാഹനങ്ങൾ മറ്റു റോഡുകളിലൂടെ കടത്തി വിട്ടാണ് കലുങ്ക് നിർമിച്ചത്. കലുങ്ക് നിർമിച്ചത് കൊണ്ട് മാത്രം മഴ വെള്ളം റോഡിലൂടെ ഒഴുകുന്നതിന് പരിഹാരം പൂർണമാകില്ല.നിലവിൽ കലുങ്ക് പണിതതിന്ടെ പൂർത്തീകരണത്തിന് ഇരിക്കൂർ റോഡ് ജംഗ്ഷൻ മുതൽ കണ്ണൂർ റോഡിലെ ഓവുചാൽ പുതുക്കി പണിതാൽ മാത്രമേ വെള്ളത്തിന് ഒഴുകാനാകും