കണ്ണൂർ ജില്ലയിൽ മൂന്ന് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

13 ജില്ലകളിലെ 49 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 169 സ്ഥാനാര്‍ത്ഥികള്‍




തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.

സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിക്കാം.

ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 76 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം എട്ട് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ ഒൻപതാം വാർഡ് വെള്ളനാട്, ആറ്റിങ്ങൽ മുനിസിപ്പൽ കൗണ്‍സിൽ 22-ാം വാർഡ് ചെറുവള്ളിമുക്ക്, ആറ്റിങ്ങൽ മുനിസിപ്പൽ കൗണ്‍സിൽ 28-ാം വാർഡ് തോട്ടവാരം, പെരിങ്ങമല ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കരിമൻകോട്, പെരിങ്ങമല ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മടത്തറ, പെരിങ്ങമല ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് കൊല്ലായിൽ, കരവാരം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് പട്ടള, കരവാരം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ചാത്തമ്പാറ

കൊല്ലം ജില്ലയിൽ‌ നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൊടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പുലിയൂര്‍‌ വഞ്ചിവെസ്റ്റ്, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് കുമരംചിറ, കരുവാളൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കരുവാളൂർ ഠൗണ്‍. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കാഞ്ഞിരംപാറ.

പത്തനംതിട്ട ജില്ലയില്‍ രണ്ട് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചിറ്റാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് പന്നിയാർ, ഏഴാംകുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഏഴംകുളം.

ആലപ്പുഴ ജില്ലയിൽ മൂന്ന് വാര്‍ഡുകളിലായാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാമങ്കരി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് വേഴപ്രപടിഞ്ഞാറ്, ചെറിയനാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍‌ഡ് അരിയന്നൂർശ്ശേരി, മാന്നാർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കൂട്ടംപേരൂർ എ,

കോട്ടയം ജില്ലയിൽ മൂന്ന് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കാട്ടിക്കുന്ന, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് പൂവൻതുരുത്ത്, വാകത്താനം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് പൊങ്ങന്താനം.

ഇടുക്കി ജില്ലയിൽ നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൊടുപുഴ മുനിസിപ്പൽ കൗൺസിൽ 9-ാം വാര്‍ഡ് പെട്ടേനാട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആറാം വാർഡ് തോപ്രാംകുടി, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പാറത്തോട്, അറക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ജലന്ധർ.

എറണാകുളം ജില്ലയിൽ മൂന്ന് വാർഡുകളിലാണ് ഉപതിര‍ഞ്ഞെടുപ്പ് നടക്കുന്നത്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് തോപ്പ്, വാഴരക്കുളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മുടിക്കല്‍, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് കൊടികുത്തുമല.

തൃശൂർ ജില്ലയിൽ മൂന്ന് ജില്ലകളിലാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എഴാം വാർഡ് കൊമ്പത്തുകടവ്, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് വണ്ടിപ്പറമ്പ്, പാവറട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കാളാനി.

പാലക്കാട് അഞ്ച് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷൻ, തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാംവാർഡ് മുണ്ടമ്പലം, പുതുനഗരം പഞ്ചായത്തിലെ രണ്ടാം വാർഡ് തെക്കത്തിവട്ടാരം, മങ്കര പഞ്ചായത്തിലെ നാലാംവാർഡ് കൂരത്ത്, ഷോളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് കോട്ടത്തറ എന്നിവിടങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുക.

മലപ്പുറം നഗരസഭയിലെ പൊടിയാട് വാർഡ് 45, കൂട്ടിലങ്ങാടി വാർഡ് 17, മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം വാർഡ് 2, വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാൾ ചുങ്കം വാർഡ് 14 എന്നിവിടങ്ങളിൽ ആണ് ഉപതെരഞ്ഞെടുപ്പ്. നിലവിലെ അംഗങ്ങൾ മരിച്ചതിനെ തുടർന്നാണ് നാലിടത്തും ഉപ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണമാറ്റം ഉണ്ടാക്കില്ല.

കോഴിക്കോട് ജില്ലയിൽ നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. തൂണേരി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പാറക്കടവ്, ഉള്ള്യോരി ഗ്രാമപ‍ഞ്ചായത്ത് മൂന്നാം വാർഡ് തെരുവത്ത് കടവ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മങ്ങാട് ഈസ്റ്റ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മാട്ടുമുറി.

കണ്ണൂർ ജില്ലയിൽ മൂന്ന് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തലശ്ശേരി മുനിസിപ്പൽ കൗണ്‍സിൽ 18-ാം വാർഡ് പെരിങ്കളം, കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ആലക്കാട്, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മണ്ണേരി.