നിപ വൈറസ് സംശയം: കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധനക്ക് അയച്ചു
സംസ്ഥാനത്ത് നിപ വൈറസ് സംശയം. കോഴിക്കോട് പെരിന്തൽമണ്ണ സ്വദേശിയായ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ ബാധയെന്ന് സംശയം. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.
നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.