കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ആരോഗ്യ പ്രവർത്തകൻ ഒളിവിൽ

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ആരോഗ്യ പ്രവർത്തകൻ ഒളിവിൽ



കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പി ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തു. മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍‌ നിന്ന് സ്ഥലം മാറി എത്തിയ ആരോഗ്യപ്രവര്‍ത്തകനാണ് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചത്.

സ്ഥലംമാറിയെത്തിയ തിരുവനന്തപുരം സ്വദേശി മഹേന്ദ്രന്‍ നായര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ഒരു മാസമായി പെൺകുട്ടി ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നതാണ്. BNS 75 (1), 76, 79 വകുപ്പുകൾ പ്രകാരമാണ് ആരോഗ്യ പ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണ്.