മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്
തിരുവനന്തപുരം: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടി തിരച്ചില്‍ നടക്കുന്ന ഷിരൂരിലേക്ക് മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പോകുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വേണ്ടിയാണിത്. മന്ത്രിമാർ ഷിരൂരിലെത്തുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. ഉച്ചയോടെ ഇവർ സംഭവസ്ഥലത്തെത്തും. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നാണ്. അതോടൊപ്പം അർജുൻ്റെ കുടുംബത്തിന് നേർക്കുണ്ടായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് അർജുൻ്റെ രക്ഷാദൗത്യം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.