മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുമാരസ്വാമിയുടെ മൂക്കില് നിന്ന് രക്തസ്രാവം
ബംഗളൂരു > ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയുടെ മൂക്കില് നിന്ന് രക്തസ്രാവം. ബംഗളൂരു ഗോള്ഡ് ഫിഞ്ച് ഹോട്ടലില് ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടന് തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ബിജെപി –ജെഡിഎസ് ഏകോപന സമിതി യോഗത്തിലെ തീരുമാനങ്ങൾ മാധ്യമങ്ങളോട് പറയുന്നതിനിടെയാണ് കുമാരസ്വാമിയുടെ മൂക്കില് നിന്ന് രക്തം വന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിശദാംശങ്ങള് ഇതുവരെ പുറത്തുവന്നിട്ടില്ല