കനത്ത മഴയിൽ പടിയൂരിൽ കട തകർന്നു വീണു
ഇരിട്ടി: പടിയൂർ പുലിക്കാട്ടിൽ കട തകർന്നു വീണു. പുലിക്കാട് ടൗണിലെ തടിക്കൽ ശശിധരന്റെ കടയാണ് വെള്ളിയാഴ്ച രാത്രി കനത്ത മഴയിലും കാറ്റിലും തകർന്നു വീണത്. ചെങ്കല്ലും ആസ്ബസ്റ്റോസ് ഷീറ്റും കൊണ്ട് നിർമ്മിച്ച കട കുറച്ചു നാളായി പ്രവർത്തിക്കുന്നില്ലായിരുന്നു.