വിൻഡോസ് പണിമുടക്കി; ഇടപാടുകൾ തകരാറിൽ

വിൻഡോസ് പണിമുടക്കി; ഇടപാടുകൾ തകരാറിൽ


വാഷിങ്ടൺ> ആഗോളതലത്തിൽ പണിമുടക്കി വിൻഡോസ് 10. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇന്സ്റ്റാള് ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവർത്തനത്തെ ബാധിച്ചത്.

ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പര്മാര്ക്കറ്റുകളുടെയും ബാങ്കുകളുടേയും വിമാന കമ്പനികളുടെയും ടെലികമ്മ്യൂണിക്കേഷന് പ്രവര്ത്തനം തകരാറിലായതായി റിപ്പോർട്ടുകളിൽ പറയുന്നു.

തകരാറിലായ കംപ്യൂട്ടറുകളില് ബ്ലൂ സ്ക്രീന് ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര് മുന്നറിയിപ്പാണ് കാണുന്നത്. തുടര്ന്ന് കംപ്യൂട്ടര് ഷട്ട് ഡൗണ് ആയി റീസ്റ്റാര്ട്ട് ആവുകയാണ്. സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കൾ റിക്കവറി പേജിൽ കുടുങ്ങിയ തങ്ങളുടെ സ്ക്രീനിന്റെ ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്. ബ്ലാക്ക് സ്ക്രീന് എറര്, സ്റ്റോപ്പ് കോഡ് എറര് എന്നൊക്കെ ഇതിനെ പറയപ്പെടുന്നു.

യുഎസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സൈബര് സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്ക്കണ് സെന്സര് ഇന്സ്റ്റാള് ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്.

ഫാല്ക്കണ് സെന്സറിന്റേതാണ് പ്രശ്നമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി