ഓയിസ്ക ഇന്റർനാഷണൽവാരാഘോഷ പരിപാടികളുടെ ഭാഗമായി ഇരിട്ടി നഗരസഭ ആയുർവേദ ഡിസ്പെൻസറി, ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയഞ്ചേരി വികാസ് നഗർ മദ്രസയിൽസംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്









ഇരിട്ടി:ഓയിസ്ക ഇന്റർനാഷണൽ
വാരാഘോഷ പരിപാടികളുടെ ഭാഗമായി ഇരിട്ടി നഗരസഭ ആയുർവേദ ഡിസ്പെൻസറി, ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയഞ്ചേരി വികാസ് നഗർ മദ്രസയിൽ
സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ഓയിസ്ക ഇരിട്ടി ചാപ്റ്റർ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. ഡിസ്പെൻസറി മെഡി. ഓഫിസർ പി.വീണ പദ്ധതി വിശദീകരിച്ചു
ഓയിസ്ക സെക്രട്ടറി ഡോ:ജി.ശിവരാമകൃഷ്ണൻ,ജില്ലാ പ്രസിഡന്റ്‌ ജെയ്സൺ ബേസിൽ,ഡോ രാധിക,ഹർഷൻ ഇമ്മാനുവേൽ, ബെന്നി പാലക്കൽ എന്നിവർ സംസാരിച്ചു. മഴക്കാല രോഗ പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു.ക്യാംപിൽ പങ്കെടുത്ത തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഇരിട്ടി ഗവ ആയുർവേദ ഡിസ്‌പെൻസറിയിൽ ചികിത്സ നൽകുമെന്നു മെഡിക്കൽ ഓഫിസർ ഡോ വീണ അറിയിച്ചുഔഷധ സസ്യ വിതരണവും നടത്തി.