കുടകിൽ അതി തീവ്ര മഴ തുടരുന്നു നദികൾ കരകവിഞ്ഞു പോളിബേട്ടയിൽ മരംവീണ് സ്ത്രീ തൊഴിലാളി മരിച്ചു

കുടകിൽ അതി തീവ്ര മഴ തുടരുന്നു 
നദികൾ കരകവിഞ്ഞു 
പോളിബേട്ടയിൽ മരംവീണ് സ്ത്രീ തൊഴിലാളി മരിച്ചു 





ഇരിട്ടി: കുടകിൽ തുടരുന്ന അതി തീവ്ര മഴയിൽ കാവേരിയും  അനുബന്ധ നദിയായ ലക്ഷ്മണ തീർഥയും കരകവിഞ്ഞൊഴുകുന്നു.  പോളിബേട്ടയിൽ മരം വീണ് ഒരു സ്ത്രീ  തൊഴിലാളി മരിച്ചു. മൂർനാട് , പോളിബെട്ട, നാപോക്ലൂ തുടങ്ങി കുടകിലെ നിരവധി പ്രദേശങ്ങളിലെ  റോഡുകളിൽ മരം പൊട്ടി വീണും മറ്റും ഗതാഗതം മുടങ്ങി. കുടകിൽ ദിവസങ്ങളായി തുടരുന്ന റെഡ് അലർട്ട്   വെള്ളിയാഴ്ചയും തുടരും. ദിവസങ്ങളായി സ്കൂളുകൾക്കും  അവധി നല്കിയിരിക്കയാണ് . നദീതീരങ്ങളിൽ താമസിക്കുന്ന  കുടുംബങ്ങളോട് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു. തീർഥാടന കേന്ദ്രമായ ബാഗമണ്ഡലയിൽ റോഡുകൾ വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ  ഫ്ളൈ ഓവർ നിർമ്മിച്ചതിനാൽ ഗതാഗതത്തിന് ഏറെ തടസ്സം നേരിടുന്നില്ല.