വയനാട് ദുരന്തം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍

വയനാട് ദുരന്തം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍


മനാമ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 120ലേറെ ആളുകള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍. വിദേശകാര്യ മന്ത്രാലയമാണ് അനുശോചനം അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും മരണപ്പെട്ടവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു.  

മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 75 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ആകെ 195 പേരാണ് ആശുപത്രികളിൽ എത്തിയത്. ഇതിൽ 190 പേർ വയനാട്ടിലും അഞ്ച് പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിൽ എത്തിയ 190 പേരിൽ 133 പേർ വിംസ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും അഞ്ച് പേർ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.