കനത്ത മഴയിൽ മുഴക്കുന്നിലും ഇരിട്ടിയിലുമായി രണ്ട് വീടുകൾ തകർന്നു.



കനത്ത മഴയിൽ മുഴക്കുന്നിലും ഇരിട്ടിയിലുമായി രണ്ട് വീടുകൾ തകർന്നു.







ഇരിട്ടി : മേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ മുഴക്കുന്നിലും ഇരിട്ടിയിലുമായി രണ്ട് വീടുകൾ തകർന്നു. മുഴക്കുന്ന് പഞ്ചായത്തിൽ ചാക്കാട്ടെ പുതിയ പുരയിൽ പ്രസാദിന്റെ വീടിൻ്റെ അടുക്കള ഭാഗമാണ് തകർന്നു വീണത്. ബുധനാഴിച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഈ സമയം പ്രസാദിൻ്റെ ഭാര്യ ഷീജ, ഏഴും, മൂന്നര വയസ്സുമുള്ള രണ്ടു കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതോടെ ഓടിട്ട വീട് വാസ യോഗ്യമല്ലാതായി. മൺകട്ട കൊണ്ട് നിർമ്മിച്ച വീട് പലയിടങ്ങളിലായി വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. 
ഇരിട്ടി വള്ളിയാട് ചെറുവോടിലെ കെ. വിജയൻ നമ്പ്യാരുടെ വീടിൻ്റെ മേൽക്കൂരയും കനത്ത മഴയിൽ തകർന്നു. ഈ സമയം വീട്ടിൽ ആളില്ലാത്തതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിജയനും ഭാര്യ ശ്രീദേവിയുമാണ് ഈ വീട്ടിൽ താമസം. ഇപ്പോൾ ഇവർ സമീപത്തെ വീട്ടിലേക്ക് താമസം മാറി. വാർഡ് കൗൺസിലറും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.
എടൂർ - മണത്തണ മലയോര ഹൈവേയിൽ അയ്യപ്പൻ കാവ് കാപ്പുംകടവിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വിളക്കൊടിലെ വൈറ്റ് ഗാർഡ് വളന്റ്റിയർമാരും ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേനയും ചേർന്ന് ചേർന്ന് മരം മുറിച്ചുമാറ്റി പുലർച്ചെ മൂന്നു മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു