കാസറഗോഡ് വീട്ടിലെ ലൈറ്റിന്റെ സ്വിച്ച് ഇടുമ്പോൾ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

വീട്ടിലെ ലൈറ്റിന്റെ സ്വിച്ച് ഇടുമ്പോൾ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു



കാസർകോട്:  വീട്ടിലെ വൈദ്യുതി സ്വിച്ച് ഇടുന്നതിനിടയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാസർകോട് പട്ട്ള കുതിരപ്പാടിയിലെ ഗോപാല ഗെട്ടിയുടെ ഭാര്യ ഹേമാവതി (50) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിനകത്തെ സ്വിച്ച് ഇടുന്നതിനിടയിൽ ഹേമാവതിക്ക് ഷോക്കേൽക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല