ഇത്തവണത്തെ ഒളിമ്പിക്സിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ പ്രാധിനിത്യമുള്ള ഏക ഇനമാണ് അമ്പെയ്ത്ത്.
photo - twitter
പാരീസ്: ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അമ്പെയ്ത്ത് പുരുഷ-വനിത വിഭാഗങ്ങളിലെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ഇറങ്ങും. വനിതകൾ ഉച്ചയ്ക്ക് ഒരു മണിക്കും പുരുഷൻമാർ വൈകിട്ട് 5.45നും റാങ്കിംഗ് റൗണ്ടിനിറങ്ങും. റാങ്കിംഗ് റൗണ്ടിലെ പ്രകടനത്തിന്റെ്അടിസ്ഥാനത്തിലാകും പ്രധാന റൗണ്ടിൽ കളിക്കാരുടെ സീഡിംഗ്. പാരിസ് ഒളിംപിക്സിന് നാളെയാണ് തിരി തെളിയുന്നത്. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലിൽ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്.
ഇത്തവണത്തെ ഒളിമ്പിക്സിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ പ്രാധിനിത്യമുള്ള ഏക ഇനമാണ് അമ്പെയ്ത്ത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് അമ്പെയ്ത്തിന് യോഗ്യത നേടുന്നത്. ഇന്ത്യൻ പ്രതീക്ഷകളുമായി വില്ലുകുലയ്ക്കുന്നത് ആറ് താരങ്ങൾ. പുരുഷ വിഭാഗത്തിൽ ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ്, വനിതാ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരി, ഭജൻ കൗർ, അങ്കിത ഭഗത് എന്നിവരാണ് ഇറങ്ങുന്നത്. പുരുഷ- വനിത വ്യക്തി ഗത , ടീം വിഭാഗങ്ങളിലും മിക്സഡ് റൌണ്ടിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കും.തരുൺ ദീപിന്റെയും മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരിയുടെയും നാലാം ഒളിംപിക്സാണിത്. ദീപിക കുമാരിയുടെയും തരുൺദീപിന്റെയുമെല്ലാം മിന്നും ഫോം അമ്പെയ്ത്ത് ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുക്കുന്ന 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിക്കും. ഇതിലെ അവസാന സ്കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിക്കുക. ടീം സീഡിംഗ് താരങ്ങളുടെ ആകെ സ്കോര്‍ കൂട്ടി നിര്‍ണയിക്കും. ആദ്യ നാലിലെത്തുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. അഞ്ച് മുതല്‍ 12വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീ ക്വാര്‍ട്ടറിലെത്തും.
ഫുട്ബോൾ, റഗ്ബി, ആദ്യ റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുന്നതിനൊപ്പം ഹാൻഡ് ബോൾ മത്സരത്തിനും ഇന്ന് തുടക്കമാവും. പുരുഷ ഫുട്ബോളിൽ പന്ത്രണ്ടരയ്ക്ക് ആതിഥേയരായ ഫ്രാൻസ് , അമേരിക്കയെ നേരിടും. വനിത വിഭാഗത്തിൽ രാത്രി പത്തരയ്ക്ക് ബ്രസീൽ , നൈജീര പോരാട്ടവും ഇന്നുണ്ട്.