കേരള വനവാസി വികാസ കേന്ദ്രം കണ്ണൂർ ജില്ലാ കമ്മറ്റിയും, റെഡ് ക്രോസ് ഇന്ത്യയും, എക്സ്സർവീസ് മെൻ ആറളം പഞ്ചായത്ത് യൂണിറ്റും സംയുക്തമായി കീഴ്പ്പള്ളി ജയ കോംപ്ലക്സിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി.

സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി






ഇരിട്ടി: കേരള വനവാസി വികാസ കേന്ദ്രം കണ്ണൂർ ജില്ലാ കമ്മറ്റിയും, റെഡ് ക്രോസ് ഇന്ത്യയും, എക്സ്സർവീസ് മെൻ ആറളം പഞ്ചായത്ത് യൂണിറ്റും സംയുക്തമായി കീഴ്പ്പള്ളി ജയ കോംപ്ലക്സിൽ  സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. റെഡിക്രോസ് ഇന്ത്യ കണ്ണൂർ ജില്ലാ ചെയർമാൻ കെ.ജി.  ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വനവാസിവികസകേന്ദ്രം ജില്ലാ ജനറൽ സിക്രട്ടറി  സുമേഷ് കോളാരി അധ്യക്ഷതവഹിച്ചു. വനവാസി വികാസ് കേന്ദ്രം അഖിലേന്ത്യ മഹിള പ്രമുഖ് കൗസല്യ, ആറളം പഞ്ചായത്ത്  മെമ്പർ വത്സ ജോസ്, എക്സ് സർവീസ് മെൻ പ്രസിഡന്റ് എം.എം. ജെയിംസ്, റെഡ് ക്രോസ് ഇന്ത്യ കണ്ണൂർ ജില്ല ചെയർമാൻ രാജഗോപാൽ എന്നിവർ സംസാരിച്ചു.  വനവാസി വികാസ കേന്ദ്രയുടെയും ,റെഡ് ക്രോസ് ഇന്ത്യ, എക്സ് സർവ്വീസ് മെൻ സംഘടനകളുടെ  വിവിധ പ്രവർത്തകർ ക്യാമ്പിൽ സന്നിഹിതരായി.