ഇതൊരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല; ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക: വയനാട് കളക്ടർ

ഇതൊരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല; ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക: വയനാട് കളക്ടർ


കൽപ്പറ്റ: വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌ ഒഴിവാക്കണം. ഇത്‌ ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

പ്രിയമുള്ളവരേ വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്‌. ഏവരും ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിനു കീഴിൽ അണിനിരന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്‌.ഈ സമയത്ത്‌ ദുരന്തമേഖലയിലേക്ക്‌ (മുണ്ടക്കൈ, ചൂരൽമല) അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌ ഒഴിവാക്കണം. ഇത്‌ ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശ്ശന മേഖലയോ അല്ല. അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വാഹനവും ഓരോ വ്യക്തിയും രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തും. ഏവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറുക. അനാവശ്യമായി ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക. നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും