മാതമംഗലം പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

മാതമംഗലം പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

പെരിങ്ങോം. പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.പെരുവാമ്പ സ്വദേശികെ.മാധവിയുടെ (68) മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെ 8 മണിയോടെ സംഭവസ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്ററോളം അകലെ കുറ്റൂർ കണ്ണങ്ങാടിന് സമീപം കൂവപ്പ പുഴയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയോടെ പരിചയക്കാരിയായ തമ്പായിയുടെ വീട്ടിലേക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് ശക്തമായ മഴയിൽ പെരുവാമ്പപുഴയിൽ ഒഴുക്കിൽപ്പെട്ടതായി സംശയമുണർന്നത്.തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും പോലീസും രണ്ടു ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പെരുവാമ്പയിലെടി. കെ.ദാമോദരനാണ് ഭർത്താവ്. മക്കൾ: പവിത്രൻ (മുംബൈ), സുമിത്രൻ (റേഷൻ വ്യാപാരി പെരുവാമ്പ, സുരേഷ് (ലക്ഷ്മി സ്റ്റീൽസ് പയ്യന്നൂർ). മരുമക്കൾ: പ്രസന്ന, പ്രിയ, വിജിന. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.