പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ
പാലക്കാട്: പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങൾക്ക് മുൻപ് അരീക്കോടിലേക്ക് മാറിയത്.