കൂത്തുപറമ്പിൽ ബീഹാർ സ്വദേശിനി മക്കളെയുമെടുത്ത് കിണറ്റിൽ ചാടി; മക്കൾ മരിച്ചു


കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിനി മക്കളെയുമെടുത്ത് കിണറ്റിൽ ചാടി; മക്കൾ മരിച്ചു


കൂത്തുപറമ്പ് > പന്ന്യോറയിൽ ബീഹാർ സ്വദേശിനി രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടി. മക്കൾ രണ്ടു പേരും മരിച്ചു. ബീഹാർ സ്വദേശിനിയായ ഖുശ്ബു ആണ് രാജമണി (3), അഭിരാജ് (1) എന്നിവരെയുമെടുത്ത് കിണറ്റിൽ ചാടിയത്.

ബുധൻ പകൽ 10.30ഓടെ പന്ന്യോറ മാവേലി മുക്കിനടുത്ത് വാടക വീട്ടിലാണ് സംഭവം. സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി മൂന്നു പേരെയും കണറ്റിൽ നിന്നും പുറത്തെടുത്തു. ഖുശ്ബുവിനെ കൂത്തുപറമ്പ് താലൂക്ക് സർക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.