ബംഗലൂരു: കര്‍ണാടകയില്‍ അംങ്കോളയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു പേര്‍ മരിച്ചു. മൂന്നുപേരെ കണാതായി. ദേശീയ പാത 66 ന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഒരാളുടെ മൃതദേഹം കണ്ടെടുത്തതായി എന്‍ഡിആര്‍ഫ് അറിയിച്ചു. ലഭിച്ചത് ഗ്യാസ് ടാങ്കര്‍ ഡ്രൈവറുടേതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തെ പുഴയിലടക്കം തിരച്ചില്‍ തുടരുകയാണ്.
അതേസമയം മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു വയസ്സുള്ള അവന്തിക, 45 വയസ്സുള്ള മുരുഗന്‍, 55 വയസ്സുള്ള ചിന്ന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
15 ഓളം പേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കാമെന്നും അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബെന്‍സ് കാറും ഒരു ട്രക്കും മണ്ണിനടിയില്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തടസ്സപ്പെട്ട ദേശീയപാതയില്‍ മണ്ണു നീക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.