ഉമ്മൻചാണ്ടിയുടെ മരിക്കാത്ത ഓർമ്മക്കുമുന്നിൽ ഓർമ്മപ്പൂക്കളർപ്പിച്ച് നേതാക്കളും കോൺഗ്രസ് പ്രവർത്തകരും
ഇരിട്ടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ നാടെങ്ങും ജനകീയ നേതാവിന്റെ ഛായാചിത്രത്തിന് മുന്നിൽ ഓർമ്മപൂക്കൾ സമർപ്പിച്ചു. കോൺഗ്രസിന്റെയും പോക്ഷക സംഘടനകളുടേയും നേതൃത്വത്തിൽ വിപുലമായ അനുസ്മരണ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. ബൂത്ത് തലം മുതൽ നിയോജക മണ്ഡലം തലംവരെ മലയോര മേഖലകളിൽ അനുസ്മരണ യോഗവും പുഷ്പ്പാർച്ചനയും നിർദ്ധനരായവർക്കുള്ള സഹായ വിതരണവും നടത്തി. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടുപുഴ സ്‌നേഹഭവൻ അന്തോവാസികൾക്ക് സ്‌നേഹ വിരുന്നൊരുക്കി.കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ജെയ്‌സൺ കാരക്കാട്ട്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ഡെയ്‌സി മാണി, മട്ടിണി വിജയൻ , വി.ബാലകൃഷ്ണൻ , പി.സി. പോക്കർ, പി.വി. മോഹനൻ , ബെന്നി ഫിലിപ്പ്, വി.ടി. ചാക്കോ , ഐസക് ജോസഫ് , മിനി വിശ്വനാഥൻ, സീമ സനോജ്, ജെയിൻസ് ടി മാത്യു, ജിമ്മി അന്തിനാട്ട്, ബൈജു ആറാംഞ്ചേരി എന്നിവർ പ്രസംഗിച്ചു.
ചാവശ്ശേരി: ചാവശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. എ. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വി .രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി .ശശി, കെ .വി പവിത്രൻ, കെ. സുമേഷ് കുമാർ, പി .വി. മോഹനൻ, സി .സി. നസീർ ഹാജി, നിതിൻ നടുവനാട്, പി .എം. ശ്രീധരൻ നമ്പ്യാർ, ഇ. കുഞ്ഞിരാമൻ നമ്പ്യാർ, വി .പുരുഷോത്തമൻ, സനി നടുവനാട് , പ്രസന്ന, സുബൈർ മാക്ക, ഇസ്മയിൽ ഉളിയിൽ, കെ പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
മുഴക്കുന്ന്: മുഴക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് നമേഷ് കുമാറിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി .പി. മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വി. പ്രകാശൻ,വി .രാജു, എ .കുഞ്ഞിരാമൻ നമ്പ്യാർ,ഒ ഹംസ, കെ .എം ഗിരീഷ്, സി .നസീർ,കെ.കെ. സജീവൻ ,എ .കെ. ഹസ്സൻ,പി .രമേശൻ,സിബി ജോസഫ്, ബി. മിനി, സജിത മോഹനൻ, വി .ഡി ജോസ്, വിജയലക്ഷ്മി, സഫീറ ഹസ്സൻ, വൈഷ്ണവി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
പായം ; പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് റൈസ് കണിയാറക്കൽ അധ്യക്ഷനായിരുന്നു പി.സി പോക്കർ മുഖ്യപ്രഭാഷണം നടത്തി.
പായം മണ്ഡലം മഹിളാ കോൺഗ്രസ്സിന്റ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗം മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഫിലോമിന കക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മിനി പ്രസാദ് , മണ്ഡലം പ്രസിഡന്റ് രാധാമണി , ബ്ലോക്ക് ജന. സെക്രട്ടറി റീന, ചന്ദ്രിക, ശൈലജ, ലൗലി എന്നിവർ സംസാരിച്ചു
ആറളം: ആറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു. സി.വി. ജോസഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അരവിന്ദൻ അക്കാനിശ്ശേരി, ഷിജി നടുപറമ്പിൽ, രജിത മാവില, കെ.ജെ.ജോസ്, ബിജു കുറ്റിക്കാട്ടിൽ, അബ്ദുൾ നാസർ, ബെന്നി കൊച്ചുമല, ജോസ് അന്ത്യാകുളം, സുനിൽ സെബാസ്റ്റ്യൻ, പീറ്റർ, ഹരിന്ദ്രൻ, അയൂബ് ആറളം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
കീഴ്പ്പള്ളി: കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു ജിമ്മി അന്തിനാട് അധ്യക്ഷത വഹിച്ചു . സാജുയോമസ് , കെ. ജെ. തോമസ് മാസ്റ്റർ , കെ. എൻ. സോമൻ, വീ .ടി. ചാക്കോ , ജിനചന്ദ്രൻ , വത്സാ ജോസ്, ജോർജ് ആലം പള്ളി, പി .എം ജോസ് ,വി.സി ജയ്‌സൺ , സി .അലക്‌സ്, ബിബിൻസൺ , സജി കൂറ്റനാട് എന്നിവർ പ്രസംഗിച്ചു
വിളമന: വിളമന ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി. ബാലകൃഷ്ണൻ, കെ. ബാലകൃഷ്ണൻ, എഴുത്തൻ രാമകൃഷ്ണൻ, ഇ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
ഇരിട്ടി: കേരള പ്രദേശ് സ്‌കൂൾ ടീച്ചർ അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ നടത്തി.പെരുമ്പുന്ന മൈത്രി ഭവനിൽ അന്നദാനവും വസ്ത്രങ്ങളും നൽകി.വിവിധ യൂണിറ്റുകളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.ഉപജില്ലാ പ്രസിഡന്റ് ജാൻസൺ ജോസഫിന്റെ അധ്യക്ഷതയിൽ സി.വി. കുര്യൻ, ടി.വി ഷാജി, കെ. ശ്രീകാന്ത്, പ്ലാസിഡ് ആന്റണി,ജിജിപുത്തലത്ത്, എം.വി ധന്യ, കെ.അമീൻ എന്നിവർ നേതൃത്വം നൽകി.