ബഹ്റൈനിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

ബഹ്റൈനിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

മനാമ: ബഹ്റൈനിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ചെറുകുന്ന് പുളിക്കൽ നവാസ് മുഹമ്മദ് (42) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ. ഭാര്യ: ഫർഹാന. മക്കൾ: രഹാന, മുഹമ്മദ് ഹയ. സഹോദരങ്ങൾ: ഫൈസൽ, സറീന. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.