കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു; ഉല്ലാസബോട്ടുകൾക്കും നിയന്ത്രണം


കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു; ഉല്ലാസബോട്ടുകൾക്കും നിയന്ത്രണം




ജില്ലയിൽ ശക്തമായ മഴ
തുടരുന്ന സാഹചര്യത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കണ്ണൂർ ഡിടിപിസിയുടെ അധീനതയിലുള്ള ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു. വിവിധ സ്ഥലങ്ങളിൽ/പുഴകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ഉല്ലാസ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവ കാലാവസ്ഥാ വകുപ്പ്, ജില്ലാ ദുരന്ത
നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള നിർദേശം അനുസരിച്ച് മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.