നനഞ്ഞ കൈയോടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച ഒമ്പത് വയസ്സുകാരി​ ഷോക്കേറ്റ് മരിച്ചു

നനഞ്ഞ കൈയോടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച ഒമ്പത് വയസ്സുകാരി​ ഷോക്കേറ്റ് മരിച്ചു



 

ഹൈദരാബാദ്: കുളിമുറിയിൽ നിന്ന് ഇറങ്ങി കൈ തോർത്താതെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. ഖമ്മം ജില്ലയിലെ ചിന്തകനി മത്കെപള്ളി നാമവാരത്ത് അഞ്ജലി കാർത്തികയാണ് ഷോക്കേറ്റ് മരിച്ചത്.

കുളിമുറിയിൽ പോയി വന്ന അഞ്ജലി, കൈയിലെ നനവ് തുടക്കാതെ പിതാവിന്റെ ഫോൺ ചാർജർ പ്ലഗ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ  ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാമവാരത്തെ സർക്കാർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി.