അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു'; പ്രസംഗത്തിൽ ഉമ്മൻചാണ്ടിയെ പരാമർശിച്ച് കരൺ അദാനി
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് വാക്കു പാലിച്ചെന്ന് അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ സി.ഇ.ഒ കരൺ അദാനി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെയും കരൺ അദാനി പ്രസംഗമധ്യേ പരാമർശിച്ചു. രാഷ്ട്രീയ ഭന്നത മറന്ന് ഒന്നിച്ച എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞ കരൺ അദാനി പാരിസ്ഥിതിക അനുമതി കിട്ടിയാൽ അടുത്ത ഘട്ടം നിർമാണം ആരംഭിക്കുമെന്നും കൂട്ടിച്ചേർത്തു.