പ്രാസ്ഥാനിക അനുസ്മരണ സമ്മേളനം നടത്തി.
ഇരിട്ടി: ഉളിയിൽ സുന്നി മജ്ലിസിൻ്റെ നേതൃത്വത്തിൽ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ, സയ്യിദ് ജലാലുദ്ദിൻ ബുഖാരി, പി. എ. അബ്ദുള്ള മുസ്ല്യാർ, അബ്ദുൾ ലത്തിഫ് സഅദി തുടങ്ങിയവരുടെ അനുസ്മരണം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ.പി. ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് സഖാഫി കാടാച്ചിറ അധ്യക്ഷനായി. സയ്യിദ് അലി മുല്ല കോയ തങ്ങൾ പ്രാർത്ഥന നടത്തി. കേരള മുസ്ലിം ജമാ അത്ത് ജില്ലാ വൈസ് പ്രസിഡണ്ട് മർസൂഖ് സഅദി പാപ്പിനിശ്ശേരി പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് റഷീദ്സഖാഫി മെരുവമ്പായി, ആർ. അബ്ദുൾ റഹ്മാൻ സഖാഫി,ഷറഫുദ്ദിൻ അമാനി, സലിം അമാനി, ഇസ്മായിൽ കോളാരി, ബഷീർ അഹ്സനി പെരിങ്കേരി തുടങ്ങിയവർ സംസാരിച്ചു.