പയ്യന്നൂരിൻ്റെ ഉറക്കം കെടുത്തിയ അന്തർ സംസ്ഥാന കവർച്ചക്കാരനെ ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് പിടികൂടി ; പിടിയിലായത് പയ്യന്നൂരിലെ 12 ഓളം കവർച്ചയിലെ പ്രതി.
പയ്യന്നൂർ: പയ്യന്നൂരിൽ വ്യാപാരികളുടെയും പോലീസിൻ്റെയും ഉറക്കം കെടുത്തി വർഷങ്ങളോളം പിടികൊടുക്കാതെ കഴിഞ്ഞ ദിവസംവീണ്ടും കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്തർ സംസ്ഥാന കവർച്ചക്കാരനെ പയ്യന്നൂർ ഡിവൈഎസ്.പി.യുടെ ക്രൈം സ്ക്വാഡ് തന്ത്രപരമായ നീക്കത്തിലൂടെ കോഴിക്കോട് വെച്ച് പിടികൂടി.കോയമ്പത്തൂർ മധുര തുടിയല്ലൂർ ശുക്രൻ പാളയത്തെ ജോൺ പീറ്റർ എന്ന ശക്തിവേലിനെ (32)യാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് രൂപം നൽകിയ പയ്യന്നൂർ ഡിവൈഎസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എസ്.ഐ.മാരായ സി.സനീദ്, കെ.സുഹൈൽ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിനു സമീപത്തെ റോയല്‍ സിറ്റി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റിൽ അഞ്ച് തവണകവർച്ച നടത്തി പണവും സാധനങ്ങളുമായി പോലീസിന് പിടികൊടുക്കാതെ മുങ്ങിയ പ്രതി
കവർച്ചപരമ്പരകൾ തന്നെ പയ്യന്നൂരിൽ നടത്തി.കഴിഞ്ഞ ദിവസം രാത്രി യിൽപടന്ന സ്വദേശി കെ.കെ.പി.ഷക്കീലിൻ്റെകേളോത്ത് ബദർ ജുമാ മസ്ജിദിന് സമീപത്തെ കാസാകസീന ഹോട്ടലിൻ്റെ മേൽക്കൂര ഇളക്കി അകത്ത് കടന്ന പ്രതി 5300 രൂപയും 12000 രൂപ വിലവരുന്ന ഫോണും കവർന്നു .ശേഷം ബസാറിലെ കൈരളി ഹോട്ടലിൽ കയറി മോഷ്ടാവ് പാചകപുരയിൽ നിന്നും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും കൗണ്ടറിലെ ഭണ്ഡാരത്തിലെ പണവും കവർന്നു. ഇവിടുത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാവിൻ്റെ ദൃശ്യം ലഭിച്ചതോടെയാണ് കുപ്രസിദ്ധ മോഷ്ടാവിനെ തിരിച്ചറിഞ്ഞ്. തീവണ്ടിയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോഴിക്കോട് വെച്ചാണ് ക്രൈം സ്ക്വാഡ് പിടികൂടിയത്. ഇതുവരെ ഇയാൾ നടത്തിയ ഒരു കവർച്ചയിലും പോലീസിന് പിടികൊടുക്കാതെ വീണ്ടും വീണ്ടും കവർച്ച നടത്തുന്നതിനിടെയാണ് പയ്യന്നൂർ പോലീസിൻ്റെ പിടിയിലായത്.ദിവസങ്ങൾക്ക് മുമ്പ് സെൻട്രൽ ബസാറിലെ അശോക് ഷേണായിയുടെ ഉടമസ്ഥതയിലുള്ള ബേക്കറിയിലും മോഷണം നടത്തിയിരുന്നു.
2022 ആഗസ്ത് അഞ്ചിന് രാവിലെയാണ് സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റിൽ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുറകുവശത്തെ എക്സ്‌ഹോസ്റ്റ് ഫാന്‍ ഇളക്കി മാറ്റി ആ ദ്വാരത്തിലൂടെയാണ് കള്ളന്‍ അകത്തേക്ക് കടന്നത്. പേഡയും ബിസ്‌കറ്റും വെള്ളവും മറ്റും ഇവിടെയിരുന്ന് കഴിച്ചതിന് ശേഷമാണ് ഓഫീസിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തിലധികം രൂപ കവര്‍ന്നതായി അന്വേഷണത്തില്‍ മനസിലായത്. ഉടമ എരമം കുറ്റൂരിലെ അഹമ്മദിൻ്റെ പരാതിയിൽ കേസെടുത്തിരുന്നു
2023 ഫെബ്രുവരി 18നും ആഗസ്ത് നാലിനും ഏറ്റവും ഒടുവിലായി കഴിഞ്ഞ മെയ് അഞ്ചിനും സമാന രീതിയിൽ കവര്‍ച്ച നടന്നിരുന്നു. എക്സോസ്റ്റ് ഫാനിൻ്റെ ദ്വാരങ്ങൾ അടച്ചിരുന്നതിനാൽഅവസാന മോഷണത്തിൽ മേൽക്കൂരയുടെ ഷീറ്റ് പൊളിച്ചാണ് ഇയാൾ അകത്ത് കടന്നത്. 25000 രൂപയും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഭണ്ഡാരത്തിലെ പണവും സ്പ്രേ, ഷംബു എന്നിവയുൾപ്പെടെ നാലായിരത്തോളം രൂപയുടെ സാധനങ്ങളുമായാണ് ഇയാൾ സ്ഥലം വിട്ടത്.
സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്ന പ്രതിയുടെ വ്യക്തമായ ദൃശ്യങ്ങളുപയോഗിച്ച് പോലീസ് പലവിധത്തിലുള്ള അന്വേഷണങ്ങളും നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല
കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിന് രാത്രിയില്‍ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സുല്‍ഫക്‌സ് മാട്രസ് ആന്റ് ഫര്‍ണ്ണിച്ചര്‍ സ്ഥാപനത്തില്‍ നിന്നും പതിനയ്യായിരത്തോളം രൂപയും തൊട്ടടുത്ത ഐ മാക്‌സ് ഫുട് വെയര്‍ ആന്റ്‌റ് ബാഗ് എന്ന സ്ഥാപനത്തില്‍നിന്നും 51.000 രൂപയും കവര്‍ന്നു. മൈത്രി ഹോട്ടലിന്റെ വാതിലും മേശയും പാത്രങ്ങളും നശിപ്പിച്ച മോഷ്ടാവ് മേശയിലുണ്ടായിരുന്ന പണം കൊണ്ടുപോയി. ഈ കവർച്ചകളിലെല്ലാം പ്രതിയായ മോഷ്ടാവാണ് ഇപ്പോൾ പയ്യന്നൂർ പോലീസിൻ്റെ വലയിൽ കുടുങ്ങിയത്.കഴിവും മികവുമുണ്ടായിരുന്ന
പോലീസ് സേന കയ്യിലുണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്തുന്നതില്‍ വന്ന മുൻകാലത്തെ വീഴ്ചയാണ് മോഷ്ടാക്കൾക്ക് പയ്യന്നൂരും പരിസരവും താവളമായത്.
എന്നാൽ ഇത്തരത്തിൽ വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്ന ആക്ഷേപങ്ങളുടെ മുനയൊടിച്ചാണ് ഉത്തരം കിട്ടാതെ കിടന്ന 12 ഓളം കവർച്ചകളിലെ പ്രതിയെ പിടികൂടി അഭിമാനമായ്പയ്യന്നൂർ പോലീസ് പ്രൗഢി തിരിച്ചുപിടിച്ചത്.