- 14 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ
ചെറുപുഴ :പുളിങ്ങോം കരീക്കര ടൗണിലെ ഓട്ടോ ഡ്രൈവർ എടവരമ്പ് സ്വദേശി അജേഷിനെ ആണ് ചെറുപുഴ സി.ഐ സുനിൽഗോപിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ രൂപ മധുസൂദനൻ അറസ്റ്റ് ചെയ്തത്.
ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ 17 നായിരുന്നു സംഭവം. കടയിലേക്ക് പോവുകയായി രുന്ന പെൺകുട്ടിയെ ഓട്ടോറി ക്ഷയിൽ കയറ്റി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയിപീഡിപ്പിച്ചുവെന്നാണ് കേസ്. എസ്.ഐ ഹബീബ് റഹ്‌മാനും പ്രതിയെ പിടികൂടിയ സംഘ ത്തിലുണ്ടായിരുന്നു.