നാലാഴ്ച്ചക്കിടെ ബിഹാറില്‍ തകര്‍ന്നത് 15 പാലങ്ങള്‍,അഗുവാനി-സുല്‍ത്താന്‍ഗഞ്ച് പാലത്തിന്റെ ഒരു ഭാഗം മൂന്നാമതും തകര്‍ന്നു


നാലാഴ്ച്ചക്കിടെ ബിഹാറില്‍ തകര്‍ന്നത് 15 പാലങ്ങള്‍,അഗുവാനി-സുല്‍ത്താന്‍ഗഞ്ച് പാലത്തിന്റെ ഒരു ഭാഗം മൂന്നാമതും തകര്‍ന്നു


ബീഹാറിലെ ഗംഗാ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരിക്കുന്ന അഗുവാനി സുല്‍ത്താന്‍ഗഞ്ച് പാലത്തിന്റെ ഒരു ഭാഗം മൂന്നാമതും തകര്‍ന്നു. സംഭവം നടന്നത് ശനിയാഴ്ച്ച രാവിലെയായിരുന്നു.ആര്‍ക്കും സംഭവത്തില്‍ പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചട്ടുണ്ട്. വാര്‍ത്തകള്‍ പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തട്ടുണ്ട്.

പതിനൊന്ന് വര്‍ഷമായി നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. 1710 കോടി രൂപ ചെലവാക്കിയാണ് പാലം നിര്‍മാണം പുരോഗമിക്കുന്നത്. 2023 ജൂണ്‍ 5നും 2022 ഏപ്രില്‍ ഒമ്പതിനും പാലത്തിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു.

ബിഹാറില്‍ നാലാഴ്ചയ്ക്കിടെ 15 പാലങ്ങള്‍ തകര്‍ന്നു.കഴിഞ്ഞ ദിവസം കനത്ത വെള്ളപ്പൊക്കത്തില്‍ അരാരിയ ജില്ലയിലെ ഫോര്‍ബ്‌സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിലെ പര്‍മന്‍ നദിയിലെ പാലവും തകര്‍ന്നിരുന്നു. സംസ്ഥാനത്ത് ഒന്നിലധികം പാലങ്ങള്‍ തകര്‍ന്ന സംഭവങ്ങളില്‍ സുപ്രിം കോടതി ഇടപെട്ടിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബ്രജേഷ് സിംഗ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.